കാത്തിരിപ്പു നിനക്കായി

എത്ര കാലം കടന്നു പോയാലും
നിന്റെ  ഓർമകൾ എന്നിൽ നിന്നും മായാതിരിക്കും
തടസ്സങ്ങൾ എത്ര തന്നെ വന്നാലും
നീ എന്റെ മനസ്സിന്റെ ഒരു കോണിൽ കാണും..
നീ എന്നെ മറന്നാലും,
ഞാൻ നിന്റെ ഓർമകളിൽ ജീവിക്കുന്നു
നിന്റെ ആ കണ്ണുകളിൽ അന്ന് കണ്ട തിളക്കം ഇന്നില്ലെങ്കിലും
ഞാൻ നിനക്കായി തിളങ്ങിനിൽക്കും
പാതിവഴിയിൽ മറന്നു പോയെങ്കിലും
എവിടെയോ നീ എന്നെ കണ്ടുമുട്ടും എന്നുള്ള വിശ്വാസത്തിൽ ഞാൻ എന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കും…
ജീവന്റെ അംശം ഉള്ളടത്തോളം,
നീ എനിക്കായ്‌  എവിടെയെങ്കിലും കാത്തുനിൽക്കും എന്ന് വിശ്വസിച്ചു പോന്നവൾ ആണ് ഞാൻ
എന്റെ എല്ലാ വഴിതിരുവുകളും നിന്നിലേക്കുള്ള യാത്ര എന്നാണ് ഞാൻ കരുതുന്നത്…
നിനക്കായി എന്നും ഞാൻ കാത്തിരിക്കും…

..
..
#soulrecitals #thechaoticpoetess #waiting #malayalamamateurwriter #malayalamtypography #malayalamwriting #wait #waitforhim #lovepartways

The Great Indian Kitchen

Watching this movie was something in my mind ever since i began to read the numerous comments and posts that came up. Out of curiosity, i began to watch it…yea most of the parts depicted are quite relatable but again being brought up in a modern family with fewer restrictions, i couldn’t feel the pain the character was going through. But again the frustrated mind is quite readable in her character. Sex is a forbidden topic to discuss and it is shown rightly onscreen. Most women have to hide what they expect from their husbands due to the only fear of being doubted about their virginity and much more. Having sufficient knowledge about sex makes her husband think that she is quite like a whore or maybe he even goes to the level of thinking that she had sex earlier. In such cases, most women remain silent. What is wrong if she does know a little more about it? Rather than being a puppet lying down beside him, it’s better she knows about it and learns about the same. Sex is not a crime to be investigated. Her ignorance can lead to being harassed or used. Opening up their opinion on sex especially when it comes to women, term them as spoiled ones, which is what needs to be changed. Shouldn’t a man be doubted too, else how do they know all about sex even on the very first night?🤪

TheChaoticPoetess
#sreepriyawrites #thegreatindiankitchen #nimishasajayan #malayalammovie #randomghought

ഒരു നിമിഷത്തിനായി

conti.. from ( Part 1)

നല്ല ഇടിയും മഴയും വരുന്നത് പോലെ ഉണ്ട് , അവളുടെ കൂട്ടുകാരി പറഞ്ഞു , ബാ നമുക്ക് പോകാം, ബസ് വരാറായി ..അപ്പോളാണ് അവൾ ശ്രദ്ധിച്ചത് നാലു മണിയാകാറായി , വേഗം ബാക്കി ഉള്ളവരോട് ബൈ പറഞ്ഞു അവൾ റോഡ് ക്രോസ്സ്‌ ചെയ്തു കൂട്ടുകാരിയാളുടെ അടുത്തേക്ക് പോയി നിന്ന്.. വിശേഷങ്ങൾ പറഞ്ഞു തീരാതെ പോകുന്നത് കൊണ്ട് , അപ്പുറത്തേക്ക് തന്നെ നോക്കി നിലക്കായിരുന്നു അവൾ .
നല്ലോണം ഇരുണ്ട് തുടങ്ങിയിരുന്നു , ഇടിമിന്നലും ഒക്കെ ആയി കാർമേഘങ്ങൾ എത്തി കഴിഞ്ഞു , ബസ് ഇന്റെ പൊടി പോലും ഇല്ല . ചെറിയ പരിഭ്രമത്തോട് കൂടി അവൾ വാച്ചിൽ സമയം നോക്കി , സാരമില്ല വരുന്നതേ ഉള്ളൂ എന്ന് പറഞ്ഞു സമാധാനിച്ചു …
സമയം നാല് കഴിഞ്ഞു 10 മിന്റ് ആയി… വീണ്ടും ടെന്ഷനോട് കൂടി വാച്ച് നോക്കി …അപ്പോളാണ് കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു അതാ ബസ് വരണ്ട്… ബാഗ് ഒക്കെ സെറ്റ് ആക്കി.. കൂടെ ഉള്ള ചില കൂട്ടുകാരികൾ റെക്കോർഡ് ബുക്ക് ഒക്കെ എടുത്തു ബാഗിൽ വച്ച് , മഴ ചെറുതായി ചാറി തുടങ്ങിയിരിക്കുന്നു ….
ബസ് വന്നു കുറച്ചു ദൂരം മാറ്റി നിർത്തി.. ഇത് ട്രാൻസ്‌പോർട് കാരുടെ സ്ഥിരം പരുപാടിയാ അവരെ ഇട്ടു ഓടിക്കാൻ … അവരും വിട്ടു കൊടുത്തില്ല … ഓടി പുറകെ .. വേഗം ബസ്സിൽ കുത്തി നിറയ്ക്കൽ തുടങ്ങി .. തിക്കി തിരക്കി എങ്ങിനെയൊക്കെയോ ഉള്ളിൽ കയറി.. അപ്പോളേക്കും മഴ നല്ല കലശൽ ആയി പെയ്തു തുടങ്ങി … പകുതി നനഞ്ഞ പരുവത്തിൽ അവളും കൂട്ടുകാരികളും അകത്തേക്ക് കേറി പറ്റി… അപ്പോളേക്കും, ബസിലെ വിന്ഡോ ഷട്ടർ അടച്ചു തുടങ്ങി ….കൂനാകൂനി ഇരുട്ട് പോലെ , എന്നാലും അതൊന്നും വകവയ്ക്കാതെ അവളും അങ്ങിനെ കൂട്ടുകാരികളുടെ കൂടെ മുന്നോട്ടു പോയി… ആരെയൊക്കെയോ ചവിട്ടി ഒരു പരുവമാക്കിട്ടുണ്ട് .. എന്നാലും മുന്നോട്ടു തന്നെ…
ബസിന്റെ മുൻവശത്തെ ഗ്ലാസിൽ നിന്നും വരുന്ന ചെറിയ വെളിച്ചത്തിൽ അവൾ നോക്കിയപ്പോൾ .. അവൻ അവിടെ ഉണ്ടായിരുന്നു .. ഒരു പുഞ്ചിരി മാത്രം കണ്ടു… പിന്നെ അവൾ നോക്കിയില്ല …അവൻ അവിടെ ഒരു സീറ്റ് ഇന്റെ ഓപ്പ്പോസിറ്റ് ഇരുപ്പായിരുന്നു….നിൽക്കാൻ നിവർത്തി ഇല്ലാതെ നിന്നപ്പോൾ അവൾ ബാഗ് ഊരി അവന്റെ മടിയിൽ വച്ചു , നല്ല മഴ , അവൾ പകുതി നനഞ്ഞ പോലെ ആയിരുന്നു .. അവൻ അവളെ തന്നെ നോക്കി ഇരിക്കായിരുന്നു .. കണ്ണുകൾ ഇമവെട്ടാതെ … അവൾക്കു എന്തോ പോലെ തോന്നി, അവനെ ശ്രദ്ധിക്കാത്ത മട്ടിൽ ദൂരെ എങ്ങോട്ടോ നോക്കുന്നത് പോലെ നിന്നു…ബസ്സിലെ തിരക്ക് പതിയെ കുറഞ്ഞു തുടങ്ങി … അവൻ പതിയെ അവളുടെ ബാഗിലേക്കു ഒരു പേപ്പർ വച്ചു …അവൾ അത് കണ്ടു എന്ന് അറിഞ്ഞോണ്ട് തന്നെ… കണ്ണുകൾ കൊണ്ട് എന്തോ പറയും പോലെ …
അവൾ ഇറങ്ങുവാനായി ബാഗ് എടുത്തു , അപ്പോൾ അവൻ അവളോട് ചോദിച്ചു , കുടയുണ്ടോ നിൻറ്റെ കയ്യിൽ … അവൾ ഒന്ന് ചിരിച്ചു … കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി പറഞ്ഞു , അവൾ കുട കൊണ്ടുനടക്കാറേ ഇല്ല … അവൾ പതിയെ നടന്നു നീങ്ങി , ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ , പതിയെ ഇറങ്ങി നടന്നു ….മഴയിൽ ഓടി വീടിൻ്റെ ഭാഗത്തേക്ക് പോകുമ്പോളും , അവളുടെ കണ്ണുകൾ ബസ്സിലോട്ടു തന്നെ ആയിരുന്നു … ഉള്ളി ഇരുന്നു.. അവനും അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു .

 

conti…in next

ഒരു നിമിഷത്തിനായി

ദിവസോം കാത്തുനിൽക്കുന്നപോലെ അവൾ ആ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു . വളവിലൊട്ടു നോക്കി കൂട്ടുകാരികളോട് സൊറ പറഞ്ഞു ചിരിച്ചോണ്ട് നില്കുമ്പോളും അവളുടെ മനസ്സു എവിടെയോ ആയിരുന്നു . അവളുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു …
പതിവ് പോലെ ബസ് എത്തി . സ്റ്റുഡന്റസ് പൊതുവെ സീറ്റ് കിട്ടാതെ തിക്കിലും തിരക്കിലും നിൽക്കുന്നത് ആണ്‌ പതിവ് , എല്ലാ ദിവസത്തെമപോലെ അവളും കൂട്ടുകാരികളും ബാഗ് ഒക്കെ സീറ്റിൽ ഇരിക്കുന്നവർക്ക് കൊടുത്തു വിശേഷങ്ങൾ പറഞ്ഞു നിന്ന് . അടുത്ത സ്റ്റോപ്പ് ആയപോളെക്കും ബാക്കി ഉള്ളവരും എത്തി… അവൾ ഇടയ്ക്കിടെ ആൾക്കൂട്ടത്തിലേക്കു എത്തിനോക്കും … ഇല്ലന്ന് തോന്നുന്നു എന്ന് സ്വയം പറഞ്ഞു സമാധാനിക്കും …
അങ്ങിനെ നിന്ന് ആലോചനകളിൽ മുഴുകി നിൽക്കുമ്പോളും , അവളുടെ ഉള്ളിൽ എന്തോ ഒരു വിഷമം പോലെ … അവൾ വീണ്ടും നോക്കി …
പെട്ടന്നാണ് അവൻ ആൾക്കൂട്ടത്തിനിടയിൽ നിന്നും തല നീട്ടി അവളുടെ കണ്ണുകളിലേക്കു നോക്കിയത്…
അവൾ പോലും അറിയാതെ. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു ….
അവൾ പെട്ടന്ന് തന്നെ കൂട്ടുകാരുടെ അടുത്തേക്ക് തിരിഞ്ഞു നിന്നു. ബസ് ഇന്റെ പിടിയിൽ തൂങ്ങി നിന്നോട് ഓട്ടക്കണ്ണിട്ടു അവനെ വീണ്ടും നോക്കി… അപ്പോളേക്കും.. അവൻ അവളുടെ പുറക്കെ തന്നെ എത്തിയിരുന്നു…
ഒന്നും ഉരിയാടാതെ അവർ ആ നിമിഷം അങ്ങിനെ നിന്നു …
അവളോട് എന്തോ പറയുവാനായി തുടങ്ങുമ്പോളെക്കും …
അവൾ ബാഗ് ഒക്കെ എടുത്തു.. കൂട്ടുകാരികൾക്കൊപ്പം നടന്നു നീങ്ങി.. കോളേജ് ബസ് സ്റ്റോപ്പ് എത്താറായിരുന്നു…
അവൾ വേഗം ഇറങ്ങി…കോളേജ് ഗേറ്റ് നോക്കി നടക്കാൻ തുടങ്ങി… പതിയെ… നീങ്ങുന്ന ബസ്സിലേക്ക് ഒരു നോട്ടം മാത്രം ബാക്കി വെച്ചു അവൾ നടന്നു നീങ്ങി…
അവൻ അവളെ നോക്കുന്നുണ്ടായിരുന്നു ….

പറയുവാൻ ബാക്കി വെച്ചു രണ്ടു പേരും , ഒരു നിമിഷത്തിനായി കാത്തുനിന്നു .